X
    Categories: indiatech

രാജ്യത്ത് 5ജി; ഉടന്‍ തീരുമാനം എടുക്കുമെന്ന് ടെലികോം വകുപ്പ്

രാജ്യത്ത് 5ജി പരീക്ഷണാടിസ്ഥാനത്തില്‍ വിന്യസിക്കാനുള്ള റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ സേവന ദാതാക്കളുടെ അപേക്ഷകളില്‍ ടെലികോം വകുപ്പ് രണ്ടാഴ്ച്ചയ്ക്കകം നടപടി സ്വീകരിക്കും. ഐടി പാര്‍ലമെന്ററി കമ്മറ്റിയുടെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വകുപ്പിന്റെ ഈ തീരുമാനം.

വിദേശ രാജ്യങ്ങളില്‍ പലരും 5ജി സേവനം ആരംഭിച്ചിട്ടും ഇന്ത്യയില്‍ ഇനിയും വൈകുന്നതിനെ ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി കമ്മിറ്റി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ 5ജിയില്‍ രാജ്യം പിന്നിലാവുമെന്നും പാനല്‍ മുന്നറിയിപ്പ് നല്‍കി.

5ജി പരീക്ഷണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് രാജ്യത്തെ വിവിധ സേവനദാതാക്കളുമായി ചര്‍ച്ചനടത്തിവരികയാണെന്നും ഇത് പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഫലമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

web desk 1: