രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളില്‍ അടുത്ത വര്‍ഷമാദ്യം മുതല്‍ 5ജി സാങ്കേതിക വിദ്യ ലഭ്യമായിത്തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. സ്‌പെക്ട്രം ലേലത്തിനായി ടെലികോം മന്ത്രാലയം ഈ വര്‍ഷം സെപ്തംബറില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ അനുമതി തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. 2022 മാര്‍ച്ച് – ഏപ്രില്‍ മാസത്തോടെ ഡല്‍ഹി, ഗുര്‍ഗോണ്‍, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, പുനെ തുടങ്ങിയ നഗരങ്ങളില്‍ 5ജി സേവനം ലഭ്യമാകും. മുന്നൊരുക്കങ്ങളുടെ ഭാഗമായി ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ ഈ നഗങ്ങളില്‍ ട്രയല്‍ സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 3ജി, 4ജി സാങ്കേതിക വിദ്യക്കു ശേഷം ഇന്റര്‍നെറ്റ് സേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് 5ജി രംഗപ്രവേശം വഴിയൊരുക്കിയേക്കും.
- 3 years ago
Test User