ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. ജീവപര്യന്തമോ പത്തുവര്‍ഷം വരെ തടവോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പട്ടികയില്‍ ഉണ്ടാവുക. നിലവില്‍ ഏഴു വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പോലീസുകാരെ തല്‍ക്കാലം നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി. 2016 മുതല്‍ ഇതുവരെ 12 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ബേപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സനുവിന്റെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ടിലാണ് 58 പേരുകൂടി ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ കേരള പോലീസില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായി 828 പേരുണ്ട്. ഇവരില്‍ ഭൂരിഭാഗവും രാഷ്ട്രീയ തണലില്‍ സുരക്ഷിതരായി കഴിയുകയാണ്.