X
    Categories: Newsworld

ഇറ്റലിയില്‍ അഭയാര്‍ഥി ബോട്ട് തകര്‍ന്ന് 58 മരണം; മൃതദേഹങ്ങള്‍ തീരത്ത് അടിഞ്ഞു

റോം: യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളെ കയറ്റിയ കപ്പല്‍ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്ന് 58 പേര്‍ മരിച്ചു. 80 പേര്‍ രക്ഷപ്പെട്ടു. ഇറ്റലിയിലെ കാലാബ്രിയ പട്ടണത്തിന് സമീപം തീരക്കടലിലാണ് കപ്പല്‍ അപകടത്തില്‍ പെട്ടത്. പാറക്കൂട്ടത്തില്‍ ഇടിച്ച കപ്പല്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു. കപ്പലില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അഞ്ച് ദിവസം മുമ്പ് 200ലേറെ യാത്രക്കാരുമായി തുര്‍ക്കിയില്‍നിന്നാണ് കപ്പല്‍ യാത്ര പുറപ്പെട്ടതെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ 120 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് ഇറ്റാലിയന്‍ തീരദേശ സേന പറയുന്നു.

രക്ഷപ്പെട്ടവരില്‍ ചിലര്‍ നീന്തിയാണ് കരയ്ക്കടുത്തത്. അപകടം നടക്കുമ്പോള്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞടക്കം നിരവധി കുട്ടികളും ഉള്‍പ്പെടുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളില്‍നിന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് ഇപ്പോഴും യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് തുടരുകയാണ്. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റലി വഴിയാണ് ഏറെപ്പേരും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. കടല്‍ വഴിയുള്ള സാഹസിക യാത്രികള്‍ പലപ്പോഴും അപകടത്തില്‍ കലാശിക്കുയും നിരവധി പേര്‍ മരിക്കുകയും ചെയ്യുന്നുണ്ട്.

webdesk11: