X
    Categories: indiaNews

565 കോടിയുടെ തട്ടിപ്പ്: അറസ്റ്റ്

കൊല്‍ക്കത്ത: 565 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കമ്പനി ഡെപ്യൂട്ടി രജിസ്ട്രാര്‍ അടക്കം നാലു പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു. സ്വകാര്യ ചിട്ടി കമ്പനിയുടെ സ്ഥാപക ഡയരക്ടര്‍മാരും മേഖല മാനേജര്‍മാരുമാണ് അറസ്റ്റിലായ മറ്റുള്ളവര്‍. 2014ല്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ചിട്ടി തട്ടിപ്പ് കേസ് സി.ബി. ഐ ഏറ്റെടുത്തത്. വന്‍ തുക വാഗ്ദാനം ചെയ്തു ആളുകളില്‍ നിന്നും ചിട്ടി ഫണ്ട് പിരിക്കുകയും എന്നാല്‍ ഉപഭോക്താക്കളെ പണം തിരികെ നല്‍കാതെ കബളിപ്പിച്ചെന്നുമാണ് കേസ്.

Test User: