X
    Categories: indiaNews

’56 ഇഞ്ച് നെഞ്ചളവ്, കണ്ണുകാണില്ല ചെവി കേള്‍ക്കില്ല’; നരേന്ദ്രമോദിയെ കാണ്മാനില്ലെന്ന് പോസ്റ്ററൊട്ടിച്ച് മണിപ്പൂരികള്‍

മണിപ്പൂരില്‍ കലാപം കത്തുമ്പോള്‍ ഇതുവരെ പ്രതികരിക്കാത്ത നരേന്ദ്രമോദിക്കെതിരെ സംസ്ഥാനത്ത് പരക്കെ പ്രതിഷേധം. ഇതിന്റെ ഭാഗമായി നരേന്ദ്രമോദിയെ കാണ്മാനില്ല എന്ന പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ സംസ്ഥാനത്ത് പ്രചരിപ്പിച്ചു.

കാണ്മാനില്ല, നിങ്ങള്‍ ഈ മനുഷ്യനെ കണ്ടിരുന്നോ? പേര് നരേന്ദ്ര മോദി ഉയരം അഞ്ചടി ആറിഞ്ച്, നെഞ്ചളവ് 56 ഇഞ്ച്, കണ്ണ് കാണില്ല ചെവിയും കേള്‍ക്കില്ല. അവസാനം ഇയാളെ കണ്ടത് മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പ് റാലിയില്‍. മോദിയുടെ ഒരു ചിത്രവും പോസ്റ്ററില്‍ ഉണ്ട്.

കഴിഞ്ഞദിവസം മന്‍കി ബാത്തില്‍ ഒരക്ഷരം പോലും മണിപ്പൂരിനെ കുറിച്ച് മിണ്ടാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ആളുകള്‍ റേഡിയോ പൊട്ടിച്ചും ചവിട്ടിയും പ്രതിഷേധം അറിയിച്ചു.കഴിഞ്ഞ 51 ദിവസമായി തുടരുന്ന മണിപ്പൂരില്‍ കലാപത്തില്‍ ഇതിനോടകം നൂറിലധികം ആളുകളാണ് മരിച്ചു വീണത്

webdesk11: