X
    Categories: indiaNews

അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസിന് വിജയം

രാജ്യത്ത് നടന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസിന് വിജയം. തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ യഥാക്രമം ഈസ്റ്റ് ഈറോഡ്, കസ്ബ, സാഗര്‍ദിഗി മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
രണ്ടിടത്ത്- മഹാരാഷ്ട്രയിലെ ചിഞ്ചുവാഡയിലും അരുണാചലിലെ ലുംലയിലും മാത്രമാണ് ബി.ജെ.പി പ്രതിനിധികള്‍ വിജയിച്ചത്. കസ്ബയില്‍ ബി.ജെ.പിയെയും സാഗറില്‍ തൃണമൂലിനെയും ഈറോഡില്‍ അണ്ണാഡി.എം.കെ.-ബി.ജെ.പി സഖ്യത്തെയുമാണ് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്.

തമിഴ്‌നാട് ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ഡി.എം.കെ. സഖ്യത്തിലാണിത്. ഇ.വി.കെ.എസ് ഇളങ്കോവനാണ് വിജയിച്ചത്. എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥിക്ക് 8124 ഉം നം തമിഴര്‍ സ്ഥാനാര്‍ത്ഥിക്ക് 894 വോട്ടും ലഭിച്ചു. കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യം പിന്തുണ സഖ്യത്തിനായിരുന്നു. മുമ്പ് ഇതേ സീറ്റില്‍ നീതിമയ്യം സ്ഥാനാര്‍ത്ഥി 10000ത്തിലധികം വോട്ടുനേടിയിരുന്നു.

മഹാരാഷ്ട്രയിലെ കസബയില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബി.ജെ.പിയെയാണ് പരാജയപ്പെടുത്തിയത്.രവീന്ദര്‍ ദങ്കേക്കറാണ് വിജയിച്ചത്. ബി.ജെ.പി 28 വര്‍ഷമായി
പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ ്കസ്ബപേട്ട.

ബംഗാളിലെ സാഗര്‍ദിഗി മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിവിജയിച്ചു. തൃണമൂലിനേയാണ് പരാജയപ്പെടുത്തിയത്. ബി.ജെപി മൂന്നാം സ്ഥാനത്തും.

മഹാരാഷ്ട്രയിലെ ചിഞ്ചുവാഡ് ഉപതിരഞ്ഞെടുപ്പിലും   അരുണാചലിലെ ലുംലയിലും ബി.ജെ.പിയാണ് മുന്നില്‍.

Chandrika Web: