മുഹമ്മദ് ഇഖ്ബാല്‍ പി.വി തേഞ്ഞിപ്പലം
സി.എച്ച് മുഹമ്മദ് കോയ ശില പാകിയ കാലിക്കറ്റ് സര്‍വകലാശാലക്ക് ഇന്ന് 55 വയസ് തികയുന്നു. മലബാറിന്റെ വി ദ്യാഭ്യാസ പിന്നാക്കാവസ്ഥ ക്ക് പരിഹാരമായി 1968 ജൂലായ് 23നാണ് കാലിക്കറ്റ് സര്‍ വകലാശാല ഓര്‍ഡിനന്‍സ് അനുസരിച്ച് നിലവില്‍ വന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തനം തുടങ്ങിയ സര്‍വകലാശാലക്ക് 1968 ആഗസ്റ്റ് പന്ത്രണ്ടിനായിരുന്നു സി.എച്ച് തേഞ്ഞിപ്പലത്തെ ഇന്നത്തെ സര്‍വകലാശാല ആസ്ഥാനത്ത് തറക്കലിട്ടത്.
തുടക്കത്തില്‍ കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയായിരുന്നു സര്‍വകലാശാലാ പരിധി. കണ്ണൂര്‍ സര്‍വക ലാശാല വന്നതോടെ വയനാട് മുതല്‍ തൃശൂര്‍ വരെയായി. നിലവില്‍ അഞ്ച് ജില്ലകളിലായി 426 അഫിലിയേറ്റഡ് കോളജുകളാണ് കാലിക്കറ്റിന് കീഴിലുള്ളത്. വയനാട്, തൃശൂര്‍ ജില്ലകളിലേത് ഉള്‍പ്പെടെ 36 പഠനവകുപ്പുകളുമുണ്ട്. നാക്കിന്റെ എ പ്ലസ് ഗ്രേഡിന്റെ തിളക്കത്തിലാണ് 55ാം വാര്‍ ഷികം ആഘോഷിക്കുന്നത്. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ബോട്ടാണിക്കല്‍ ഗാര്‍ഡനും പാര്‍ക്കും പൊതു ജനങ്ങള്‍ക്ക് സൗജന്യമായി തുറന്നു നല്‍കും. \
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സര്‍വകലാശാലാ കാമ്പസിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാ യി വൈസ് ചാന്‍സിലറുടെ മെറിറ്റോറിയസ് അവാര്‍ഡ് ഇത്തവണയും നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും സര്‍വകലാശാലാ കാമ്പസിലെ ശാസ്ത്ര പദ്ധതികളും ഗവേഷണങ്ങളും പരിചയപ്പെടുത്തുന്നതിനായി അടുത്തമാസം ‘ശാസ്ത്രയാന്‍ ക്യാമ്പ് നടത്തും. വി ദ്യാര്‍ഥികളില്‍ നിന്ന് നൂതനാശയങ്ങള്‍ തേടുന്ന ഐഡിയ ഹണ്ട്’ ഒരുങ്ങുന്നുണ്ട്. സംരഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ഉദ് ഘാടനവും ഇതോടൊപ്പം നടക്കും.
ഗവേഷകരായ ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണ ങ്ങള്‍ നടത്തുന്നതിന് മറ്റു സര്‍വകലാശാലകളെ ആശ്ര യിക്കാതെയുള്ള ലാബ് സൗ കര്യം ഏര്‍പ്പെടുത്താന്‍ കഴി ഞ്ഞത് മുതല്‍കൂട്ടാണ്. വി ദ്യാര്‍ഥികള്‍ക്കാവശ്യമായ ഹോസ്റ്റല്‍ സൗകര്യങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയം, നീന്തല്‍കുളം, സി.എച്ച് മുഹമ്മദ് കോയ ലൈബ്രറി, ഡിപ്പാര്‍ട്ടുമെന്റ് ലൈബ്രറികള്‍ താളിയോല ലൈബ്രറി, ജൈവവൈവിധ്യങ്ങളുടെ കലവറയായ അഞ്ഞൂറ് ഏക്കറയിലധികം വരുന്ന വിശാലമായ കാമ്പസ് എന്നിവയെല്ലാം കാലിക്കറ്റ് സര്‍വകലാശാലയുടെ മാത്രം പ്രത്യേകതയാണ്. സ്‌പോര്‍ട് സ് മേഖലയില്‍ അന്തര്‍ദേശീയ താരങ്ങളെ സംഭാവന ചെയ്ത കാലിക്കറ്റ് ഇന്ന് സ്‌പോര്‍ട്‌സ് സര്‍വകലാശാല എന്ന പേരിലും അറിയപ്പെടുന്നു. സി.എച്ച് തറക്കല്ലിട്ട സര്‍വകലാശാലയില്‍ ലൈബ്രറിയും സ്‌റ്റേഡിയവുമാണ് അദ്ദേഹ ത്തിന്റെ നാമകരണത്തിലുള്ളത്.
സംസ്ഥാനത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാല എന്നതില്‍ അഭിമാനിക്കാമെങ്കിലും നടത്തിപ്പിലെ ഉദാസീനത വലിയ പോരായ്മയായി നിലനില്‍ക്കുന്നുണ്ട്. പരീക്ഷാ ഫലങ്ങള്‍ കൃത്യസമയത്ത് പ്രസിദ്ധീകരിക്കുന്നതിലെ വീഴ്ച്ച അതിലേറ്റവും മുഴച്ചു നില്‍ക്കുന്നു. കാമ്പസില്‍ നി ന്ന് അടുത്ത കാലത്തായി വിവിധ പദ്ധതികളുടെ പേരില്‍ മുറിച്ചു മാറ്റിയ ആയിരത്തോളം മരങ്ങള്‍ക്ക് പകരം വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്താന്‍ തയാറായിട്ടില്ല.
ചുറ്റുമതില്‍ കെട്ടാതിരിക്കുന്നതിനാല്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ നിത്യേന വലിച്ചെറിയപ്പെടുകയാണ്. ജീവനക്കാരുടെ സാ സൈറ്റികള്‍ സര്‍വകലാശാല ഭൂമിയില്‍ കെട്ടിടങ്ങളുണ്ടാക്കി പുറത്തുള്ള സൊസൈറ്റികള്‍ക്ക് വാടക നല്‍കി സാമ്പത്തിക ചൂഷണം തുടരുന്നു. രാഷ്ട്രീയാതിപ്രസരത്തിലെത്തിയിരിക്കുന്ന സര്‍വകലാശാല അടുത്തകാലത്തായി നടത്തിയ അധ്യാപക നിയമനങ്ങള്‍ സംവരണം അട്ടി മറിച്ചായതിനാല്‍ ഉന്നത നീ തിപീഠങ്ങളുടെ ഇടപെടല്‍ വരെയുണ്ടായി. സര്‍വകലാശാ ലക്ക് വരുമാനമുണ്ടായിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗത്തി ന്റെ പ്രവര്‍ത്തനം ഓപ്പണ്‍ സര്‍വകലാശാലയുടെ വരവോടെ നിലച്ചു പോകുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധി യും തുറിച്ചുനോക്കുന്നു.