X
    Categories: keralaNews

ബ്രഹ്മപുരം : പുകയില്‍ കുരുങ്ങി എറണാകുളം ; യു.ഡി.എഫ് ധര്‍ണ, വ്യോമസേനയുടെ സഹായം തേടി

എറണാകുളം കാക്കനാട്ടെ ബ്രഹ്മപുരത്തെ തീയണക്കല്‍ ഇനിയും ഫലവത്തായില്ല. കോര്‍പറേഷന്‍ വക മാനില്യപ്ലാന്റില്‍ തീ യും പുകയും ഉയരുന്നത് പരിസരവാസികളെയും കൊച്ചി നഗരത്തെയും പുകയില്‍ മൂടിയിരിക്കുകയാണ്. ജഡ്ജിമാരും ഉന്നതോദ്യോഗസ്ഥരും രോഗികളും
വരെ പുക ശ്വസിച്ച് കഴിയേണ്ട അവസ്ഥയാണ്. 110 ഏക്കര്‍ വരുന്ന സ്ഥലത്ത് എന്തുകൊണ്ടാണ് തീ രൂപപ്പെട്ടതെന്ന ്പറയാനാകാത്ത അവസ്ഥയാണ്. നഗരത്തിലെയും പരിസരത്തെയും മാലിന്യം ഇവിടെയാണ് പത്തുവര്‍ഷത്തിലധികമായി കുന്നുകൂട്ടിയിട്ടിരിക്കുന്നത്. ദിവസവും പുതിയവ എത്തുന്നു.

സ0സ്‌കരണത്തിനാണ് പ്ലാന്റ് നിര്‍മിച്ചതെങ്കിലും അത് നിലച്ചതോടെയാണ് വന്‍തോതില്‍ മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത്. പരിസരത്തെ നിരവധി ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും വീടുകളും ഫ്‌ളാറ്റുകളുമുണ്ട്. തീ പിടിച്ചതാണോ പിടിപ്പിക്കുന്നതാണോ എന്നതാണ് ദുരൂഹത ഉയര്‍ത്തുന്നത്. സര്‍ക്കാരും കോര്‍പറേഷനും മൂന്നുദിവസമായിട്ടും തീ അണക്കുന്നതിന് മുന്‍കൈ എടുക്കുന്നില്ലെന്നാണ ്പരാതി. ആസ്ത്മ പോലുള്ളരോഗങ്ങള്‍ക്ക് പുകയും തീയും ഇടവരുത്തിയേക്കും. അതിനിടെ കൊച്ചിയിലെ മാലിന്യനീക്കം കോര്‍പറേഷന്‍ നിര്‍ത്തിവെച്ചു.

അധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ഇന്‍ഫോപാര്‍ക്കിന് സമീപം യു.ഡി.എഫ് ധര്‍ണ നടത്തി.അതേസമയം തീയണക്കാന്‍ വ്യോമസേനയുടെ സഹായം തേടിയതായി സൂചനയുണ്ട്. ജില്ലാ കലക്ടര്‍ സേനയുമായി ബന്ധപ്പെട്ടതായാണ് വിവരം. മുകളില്‍നിന്ന് വെള്ളം വര്‍ഷിച്ചാകും തീയണക്കുക.

Chandrika Web: