X

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ, എട്ടുദിവസത്തിനിടെ 1700 രൂപയുടെ ഇടിവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും കുറവുണ്ടായിട്ടുണ്ട്. പവന്റെ വില 56,560 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 7070 രൂപയായും ഇടിഞ്ഞു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

അതേസമയം, ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളിലും കനത്ത നഷ്ടം രേഖപ്പെടുത്തി. 25 ബേസിക് പോയിന്റ് കുറവാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ വരുത്തിയത്. ഇതിന് പിന്നാലെ ബോംബെ സൂചികയായ സെന്‍സെക്‌സ് 925.1 പോയിന്റ് ഇടിഞ്ഞ് 79,256.59ലെത്തി. നിഫ്റ്റി 309 പോയിന്റ് ഇടിഞ്ഞ് 23,889 പോയിന്റിലെത്തി.

ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 1100 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. പിന്നീട് ഓഹരി സൂചിക തിരികെ കയറുകയായിരുന്നു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 5.94 ലക്ഷം കോടി ഇടിഞ്ഞു. 446.66 ലക്ഷം കോടിയായാണ് വിപണിമൂല്യം കുറഞ്ഞത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ, എച്ച്.സി.എല്‍ ടെക് എന്നീ കമ്പനികള്‍ ചേര്‍ന്ന് 600 പോയിന്റിന്റെ നഷ്ടമാണ് സെന്‍സെക്‌സിലുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, എം&എം, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ കമ്പനികളും തകര്‍ച്ചക്കുള്ള കാരണമായി.

സെക്ടറുകളില്‍ എല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍ 1.67, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് 1.32, നിഫ്റ്റി ഓട്ടോ 1.27, നിഫ്റ്റി ബാങ്ക് 1.24, നിഫ്റ്റി ഐ.ടി 1.25, നിഫ്റ്റി പി.എസ്.യു ബാങ്ക് 1.27, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.14, നിഫ്റ്റി ഐ.ടി.

webdesk13: