ദുബായ്: 2022 ആദ്യ പകുതിയെ അപേക്ഷിച്ച് 2023ലെ ആദ്യ 6 മാസത്തില്‍ ഗോള്‍ഡന്‍ വിസകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്ന് ജിഡിആര്‍എഫ്എ അധികൃതര്‍ വെളിപ്പെടുത്തി. ദുബായില്‍ സന്ദര്‍ശക വിസകളില്‍ 34 ശതമാനവും, ടൂറിസ്റ്റ് വിസകളില്‍ 21 ശതമാനവും വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.കോവിഡ് 19 മഹാമാരിയില്‍ നിന്ന് ദുബായ് കര കയറിയതോടെ റെസിഡന്‍സി വിസകള്‍ക്കും എയര്‍, കര, തുറമുഖങ്ങള്‍ വഴിയുള്ള എന്‍ട്രി, എക്‌സിറ്റ് എന്നിവയുള്‍പ്പെടെ 11,319,991 ഇടപാടുകള്‍ നടന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.