ബെംഗളൂരു: വില കുതിച്ചുയര്‍ന്നതോടെ തക്കാളി മോഷണവും പെരുകുന്നു. കര്‍ണാടക ഹലേബീഡു താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തില്‍ നിന്നും രണ്ടര ലക്ഷം രൂപയുടെ തക്കാളിയാണ് മോഷണം പോയത്. കര്‍ഷകനായ സോമശേഖറിന്റെ കൃഷിയിടത്തി ലാണ് മോഷണം. മൂന്നു വര്‍ഷമായി തക്കാളി കൃഷി ചെയ്യുകയാണ് സോമശേഖര്‍.
ചൊവ്വാഴ്ച രാത്രി ഇയാളുടെ ഫാമില്‍ കയറിയ മോഷ്ടാക്കള്‍ 60 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 5000 കിലോ തക്കാളി മോഷ്ടിക്കുകയായിരുന്നു. ആകെ 2.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ബുധനാഴ്ച രാവിലെ സോമശേഖറിന്റെ മകന്‍ ധരണി ഫാമിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.’ഞങ്ങള്‍ക്ക് രണ്ടേക്കര്‍ കൃഷിഭൂമി മാത്രമേയുള്ളൂ. കനത്ത മഴയും കാലാവസ്ഥയും രോഗവും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു വിളയും വിളവെടുക്കാന്‍ കഴിഞ്ഞില്ല’- സോമശേഖരന്‍ പറഞ്ഞു.