X

500 മതൃക യൂണിറ്റുകള്‍; യൂത്ത് ലീഗ് ദേശീയ ക്യാമ്പയിന് ഡല്‍ഹിയില്‍ തുടക്കം

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ 500 മാതൃക യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ ദേശീയതല ഉദ്ഘാടനം ഡൽഹി സീമാപുരി നിയോജക മണ്ഡലത്തിലെ കബൂത്തർ ചൗക്കിൽ ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി നിർവഹിച്ചു. ആദ്യ ദിനത്തിൽ ഡൽഹി കോർപ്പറേഷനിലെ സുന്ദർ നഗരി, ദിൽഷാദ് ഗാർഡൻ കമ്മിറ്റികൾ രൂപീകരിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 500 മാതൃക യൂണിറ്റ് കമ്മിറ്റികളും 100 നിയോജക മണ്ഡലം കമ്മിറ്റികളും രൂപീകരിച്ച് സംഘടന പ്രവർത്തനം ശക്തമാക്കാനുള്ള ‘ചിന്തൻ മിലൻ’ പ്രഖ്യാപനങ്ങളുടെ ഭാഗമായുള്ള ക്യാമ്പയിൻ നാല് മാസം കൊണ്ട് പൂർത്തിയാക്കാനാണ് ദേശീയ കമ്മിറ്റി ലക്ഷ്യമിടുന്നത്. ഉത്തരേന്ത്യയിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള വിപുലമായ കർമ്മ പദ്ധതികളും ചിന്തൻ മിലനിൽ തയ്യാറാക്കിയിരുന്നു. ക്യാമ്പയിൻ കാലയളവിൽ പ്രവർത്തന ഫണ്ട് ശേഖരണവും നടക്കും.

ക്യാമ്പയിൻ ഉൽഘാടനത്തിൽ യൂത്ത് ലീഗ് ഡൽഹി സംസ്ഥാന പ്രസിഡന്റ് ശഹസാദ് അബ്ബാസി അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്റഫലി പദ്ധതികൾ വിശദീകരിച്ചു. ദേശീയ വൈസ്പ്രസിഡന്റ് അഡ്വ.ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ, എക്‌സിക്യൂട്ടീവ് അംഗം അഡ്വ.മർസൂഖ് ബാഫഖി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പിവി അഹമ്മദ് സാജു, ആതിഫ് ഖാൻ, മുഹമ്മദ് സാബിർ, മുഹമ്മദ് അസറുദീൻ, റംസാൻ പ്രസംഗിച്ചു.

webdesk14: