X

അസാധുവായ നോട്ടുകള്‍ സഹകരണ ബാങ്കിലും സ്വീകരിക്കും

കോഴിക്കോട്: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് പുതുക്കി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പണം സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് സര്‍ക്കുലര്‍ ലഭിച്ചു. നോട്ടുകള്‍ പിന്‍വലിച്ചതോടെ സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇതു സംബന്ധിച്ച തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിനു ശേഷം റിസര്‍വ് ബാങ്കിനോട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചത്.


ജില്ലാ സഹകരണ ബാങ്കുകള്‍ മുതല്‍ അവക്കു കീഴിലുള്ള സംഘങ്ങള്‍ക്ക് പണം സ്വീകരിക്കാം. എന്നാല്‍ ഇത് നിക്ഷേപമായി മാത്രമേ സഹകരണ ബാങ്കുകള്‍ക്ക് സ്വീകരിക്കാനാവൂ. മറ്റു ബാങ്കുകളെ പോലെ നോട്ടുകള്‍ മാറ്റി നല്‍കാന്‍ സാധിക്കില്ല. ഇത് പിന്നീട് റിസര്‍വ് ബാങ്കിനു കൈമാറിയ ശേഷം പുതുക്കിയ നോട്ടുകള്‍ സഹകരണ ബാങ്ക് അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറും.

chandrika: