അപ്രതീക്ഷിതമായി ദൂരദര്‍ശനിലൂടെ നടത്തിയ അഭിസംബോധനയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ കറന്‍സികള്‍ പിന്‍വലിക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്. ഇന്നു രാത്രിക്കു ശേഷം ഈ കറന്‍സികള്‍ക്ക് വെറും കടലാസിന്റെ വിലയേ ഉണ്ടാവൂ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യം ഹിന്ദിയിലും പിന്നെ ഇംഗ്ലീഷിലുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണം.
- മൂന്ന് സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു മോദിയുടെ മുന്‍മാതൃകയില്ലാത്ത അടിയന്തര പ്രഖ്യാപനം.
- കള്ളപ്പണം തടയാനും അതിര്‍ത്തി വഴി രാജ്യത്തിന്റെ ശത്രുക്കള്‍ വ്യാജ കറന്‍സികള്‍ കടത്തുന്നത് തടയാനുമാണ് 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നത്.
- രാജ്യത്ത് താഴേത്തട്ടിലുള്ള അഴിമതിക്ക് പ്രധാന കാരണം നോട്ടുകളുടെ വിതരണമാണ്.
- നിരോധനം നിലവില്‍ വന്ന ശേഷം 72 മണിക്കൂര്‍ സര്‍ക്കാര്‍ ആസ്പത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍ പോര്‍ട്ടുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ മില്‍ക്ക് ബൂത്തുകള്‍, ഉപഭോക്തൃ സഹകരണ സ്‌റഅറോറുകള്‍ എന്നിവിടങ്ങളില്‍ പഴയ കറന്‍സി എടുക്കും.
- നവംബര്‍ 11 അര്‍ധരാത്രിക്കു ശേഷം പഴയ നോട്ടുകള്‍ കൊണ്ടുള്ള വിനിമയം പൂര്‍ണമായി അവസാനിക്കും.
- 50 ദിവസത്തിനുള്ളില്‍ (നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ) ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും കറന്‍സി നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം.
- കറന്‍സി പിന്‍വലിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 9, 10 ദിവസങ്ങളില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കില്ല.
- ഇതിനു ശേഷം എ.ടി.എമ്മില്‍ നിന്ന് ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2000 ആയിരിക്കും.
- പിന്‍വലിക്കുന്ന 500, 1000 നോട്ടുകള്‍ക്കു പകരമായി പുതിയ സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കും. 2000 രൂപയുടെ നോട്ടുകളും പുറത്തിറക്കുന്നുണ്ട്. അനുകരിക്കാന്‍ കഴിയാത്ത അതിനൂതന സംവിധാനങ്ങള്‍ ഈ നോട്ടുകളിലുണ്ടാവും എന്നാണ് സൂചന.