500-ന്റെയും 1000-ന്റെയും ‘ഡോളര്‍’ നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രിയെ ഇന്ത്യക്കാര്‍ പിന്തുണക്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ചു കൊണ്ടുള്ള മലയാളിയുടെ വീഡിയോ സന്ദേശം വൈറലാവുന്നു. മുഖത്ത് വികാരം വാരി വിതറിക്കൊണ്ടുള്ള വൈകാരിക സന്ദേശത്തില്‍, ചില്ലറ മാറിക്കിട്ടാതെ ബാങ്കുകള്‍ക്കു മുന്നില്‍ അക്ഷമ പ്രകടിപ്പിക്കുന്നവര്‍ രാപ്പകലില്ലാതെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരെ അപമാനിക്കുകയാണ് എന്ന് ഇദ്ദേഹം പറയുന്നു.
അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നത് ശമ്പളത്തിനു വേണ്ടിയല്ലെന്നും രാജ്യത്തിനു വേണ്ടി പോരാടാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണെന്നും വീഡിയോയില്‍ പറയുന്നു. നരേന്ദ്ര മോദിക്ക് സല്യൂട്ടടിച്ചു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
‘ഈ രാജ്യത്തിന്റെ’ സുരക്ഷയെ പറ്റി വേവലാതിപ്പെട്ടു കൊണ്ടുള്ള വീഡിയോ പക്ഷേ, അമേരിക്കയില്‍ നിന്നാണ് തയാറാക്കിയതെന്ന് ദോഷൈക ദൃക്കുകള്‍ പറയുന്നു. രൂപക്കു പകരം ‘ഡോളര്‍’ എന്നു പറഞ്ഞതില്‍ നിന്നാണ് ഈ സൂചന ലഭിക്കുന്നത്.