ഒരു ഫുട്‌ബോള്‍ താരത്തെ സംബന്ധിച്ചിടത്തോളം അമ്പതാം വയസ്സില്‍ കളത്തില്‍ തുടരണമെങ്കില്‍ കളിക്കാരന്റെ കുപ്പായമഴിച്ച് പരിശീലക കുപ്പായമണിയണം. എന്നാല്‍ മുന്‍ ജപ്പാന്‍ താരം കയുയോഷി മിയോറയുടെ കാര്യത്തില്‍ പ്രായവും കണക്കുകളും ചരിത്രവും പിഴച്ചു. തന്റെ അമ്പതാം വയസ്സിലും കളിക്കാരാനായി കളത്തില്‍ തുടരുകയാണ് മിയോറ. കഴിഞ്ഞ ദിവസം തന്റെ ക്ലബ് യോക്കോഹോമ എഫ്.സി പുതിയ കരാറില്‍ ഒപ്പു വെച്ചാണ് പ്രായം തനിക്ക് വെറും അക്കമാണെന്നും കളി ജിവീതം മതിയാക്കാന്‍ താന്‍ തയ്യാറല്ലെന്നും ഈ മുന്നേറ്റക്കാരന്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ലീഗില്‍ ഗോള്‍ നേടിയ താരം പ്രെഫഷണല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് സ്റ്റാന്‍ലി മാത്യൂസിന്റെ പേരില്‍ നിന്നും തന്റെ പേരിലേക്ക് മാറ്റി. 1986 ല്‍ ബ്രസീലിലെ സാന്റോസില്‍ കരിയര്‍ ആരംഭിച്ച മിയോറ നാലു വര്‍ഷത്തിനുശേഷം ജപ്പാനില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പല ടീമുകള്‍ക്കായി പന്തു തട്ടിയ താരം 2005ലാണ് യോക്കോഹോമ എഫ്.സിയില്‍ എത്തുന്നത്. 242 മത്സത്തില്‍ നിന്നായി 23 ഗോളും ടീമിനായി മിയോറ നേടിയിട്ടുണ്ട്. തന്റെ മൂപ്പതിമൂന്നാം സീസണിനാണ് മിയോറ ഇപ്പോള്‍ പന്തുതട്ടാന്‍ ഒരുങ്ങുന്നത്. 18 വര്‍ഷം മുമ്പ് ജപ്പാന്‍ ദേശീയ കുപ്പായ അയിച്ചുവെച്ച താരം ജപ്പാനു വേണ്ടി 89 കളികളില്‍ നിന്ന് 55 ഗോളുകള്‍ നേടിയിട്ടുണ്ട്. 1993-ല്‍ ഏഷ്യയിലെ മികച്ച ഫുട്‌ബോളര്‍ താരമായ തെരഞ്ഞെടുക്കപ്പെട്ട മിയോറക്ക് വരുന്ന ഫെബ്രുവരിയില്‍ 51 വയസ്സ തികയും.