X
    Categories: indiaNews

ഉപഭോക്താവിന് 50 പൈസ ബാക്കി നല്‍കിയില്ല; പോസ്റ്റ് ഓഫീസ് 15,000 രൂപ പിഴ

ഉപഭോക്താവിന് 50 പൈസ ബാക്കി നല്‍കാത്തതിന് പോസ്റ്റ് ഓഫീസിന് 15,000 രൂപ പിഴ. ചെന്നൈ സ്വദേശിയുടെ പരാതിയില്‍ കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനാണ് പോത്റ്റ് ഓഫീസിന് പിഴ ഈടാക്കിയത്. 10,000 രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവായി 5,000 രൂപയും ഉള്‍പ്പെടെ 15,000 രൂപയാണ് പിഴ.

2023 ഡിസംബര്‍ 13നാണ് സംഭവം. പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കത്തിന് 30 രൂപ പണമായി നല്‍കി. എന്നാല്‍ രസീതില്‍ 29.50 രൂപയായിരുന്നെന്ന് പരാതിക്കാരി പറയുന്നു. എന്നാല്‍ ബാക്കി 50 പൈസ നല്‍കാത്തതിനാല്‍ യു.പി.ഐ വഴി കൃത്യമായി തുക അടയ്ക്കാമെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് തപാല്‍ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

എന്നാല്‍ പോസ്റ്റ് ഓഫീസ് 50 പൈസ അധികമായി പിരിച്ചെടുത്ത നടപടി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് ഇരുവശവും കേട്ട ശേഷം ഉപഭോക്തൃ പാനല്‍ വ്യക്തമാക്കി.

webdesk17: