ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.