X
    Categories: Newsworld

മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധം; ആയിരങ്ങള്‍ തെരുവില്‍, ഇറാനില്‍ മരണം 50 ആയി

തെഹ്‌റാന്‍: ഇറാനില്‍ മതകാര്യ പൊലീസിന്റെ കസ്റ്റഡിയില്‍ 22കാരി മരിച്ചതുമായി ബന്ധപ്പെട്ട് തുടരുന്ന പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പതായി. ഔദ്യോഗിക കണക്കുപ്രകാരം അഞ്ച് പൊലീസുകാരടക്കം 17 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ശരിയായി ഹിജാബ് ധരിക്കാത്തതിന്റെ പേരിലാണ് മഹ്‌സ അമിനി എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മൂന്ന് ദിവസം കോമയില്‍ കഴിഞ്ഞ ശേഷം മഹ്‌സ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്നുണ്ടായ പ്രക്ഷോഭം എണ്‍പതോളം നഗരങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്.

രാത്രി പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സുരക്ഷാ സേനയുടെ ശ്രമം വിജയിച്ചിട്ടില്ല. പ്രതിഷേധം ശക്ത മാകുന്നതോടെ ഇറാന്‍ ഇന്‍സ്റ്റാഗ്രാമിനും വാട്ട്‌സ്ആപ്പിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇറാന്‍ ഭരണകൂടത്തിന്റെ വിലക്കുകള്‍ മറികടക്കാന്‍ ഉപരോധങ്ങളുടെ ഭാഗമായുള്ള ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സര്‍വീസിനെ ഉപരോധ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായി സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും അഭിപ്രായ സ്വാതന്ത്ര്യം സെന്‍സര്‍ ചെയ്യാനുമുള്ള ഇറാന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ നിയന്ത്രണങ്ങള്‍ ഇളവു ചെയ്യുന്നത് സഹായകമാകുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

Test User: