മധ്യപ്രദേശിലെ സാത്‌ന ജില്ലയില്‍ 50 പശുക്കളെ പുഴയിലെറിഞ്ഞു. ഇതില്‍ 20 എണ്ണം ചത്തുവെന്ന് ജില്ലാ പൊലീസ് അറിയിച്ചു. പശുക്കള്‍ പുഴയിലൂടെ ഒഴുകി നടക്കുന്നതിനിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ നാഗോഡ് പൊലീസ് സ്റ്റേഷന്‍ പരിരിധിയിലാണ് സംഭവമുണ്ടായത്. പ്രാഥമിക അന്വേഷണത്തില്‍ 20 ഓളം പശുക്കള്‍ ചത്തുവെന്നാണ് വിവരം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പശുക്കള്‍ നദിയില്‍ ഒഴുകി നടക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നതെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അശോക് പാണ്ഡ്യ അറിയിച്ചു.
റെയില്‍വേ പാലത്തിന് മുകളില്‍ നിന്നാണ് പശുക്കളെ താഴേക്ക് എറിഞ്ഞതെന്നാണ് സൂചന. വിഡിയോ പുറത്ത് വന്നതോടെ പ്രത്യേക സംഘത്തെ അയച്ച് പ്രദേശത്ത് പരിശോധന നടത്തിയെന്നും പൊലീസ് അറിയിച്ചു.
അതേസമയം, 4 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ബേട്ട ബാഗ്‌റി, രവി ബാഗ്‌റി, രാംപാല്‍ ചൗധരി, രാജ്‌ലു ചൗധരി എന്നിവര്‍ക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് ഗോഹത്യനിരോധന നിയമപ്രകാരം കേസെടുത്തത്. പുഴയില്‍ വീണ പശുക്കളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.