കോഴിക്കോട്:കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു. മുതുകാട് വളയത്ത് ജോസഫാണ് മരിച്ചത്. 77 വയസായിരുന്നു. അഞ്ചുമാസമായി ഇയാള്‍ക്ക് വികലാഗ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല.
പെന്‍ഷന്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.