ന്യൂഡല്‍ഹി: വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശിലെ മൊറേനയില്‍ ഒരു വിദ്യാര്‍ഥി നേതാവുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു.
പട്ടിക ജാതി പീഡന നിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. പഞ്ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി മരണങ്ങള്‍ നടന്നത്.
ഗ്വാളിയോറിലും മൊറേനയിലും പൊലീസ് കര്‍ഫൂ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ബാര്‍മേറില്‍ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ തീയിടുകയും തകര്‍ക്കുകയും ചെയ്തു.
ഒഡിഷയിലെ സാംബല്‍പുരില്‍ സമരക്കാര്‍ ട്രെയിന്‍ സര്‍വീസ് തടഞ്ഞു. അതേസമയം, 32 ശതമാനം ദളിതരുള്ള പഞ്ചാബില്‍ സര്‍ക്കാര്‍ പൊതുഗതാഗതം നിര്‍ത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ഒരു ദിവസത്തെക്ക് റദ്ദാക്കിയിട്ടുണ്ട്.