ചിക്കു ഇര്‍ഷാദ്
ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനമുണ്ടായത്.
ഇറക്കുമതി ചെയ്ത തോക്കുകള്‍ക്കുപോവും കസ്റ്റംസ് തീരുവയില്ലെന്നിരിക്കെ പുസ്തകങ്ങള്‍ക്ക് നികുതി ഈടക്കുന്ന ബിജെപി സര്‍ക്കാറിന്റെ പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങള്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രാദേശിക പ്രസിദ്ധീകരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പ്രഖ്യാപനമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. ഇതിനായി ബുക്ക് നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളുടെയും യന്ത്രസാമഗ്രികളുടെയും തീരുവ കുറയ്ക്കുന്നതായും മന്ത്രി പ്രഖ്യാപിച്ചു.
അതേസമയം വിദേശ പുസ്തകങ്ങളുടെ വില കൂട്ടുന്നത് എങ്ങനെയാണ് പ്രാദേശിക പ്രസിദ്ധീകരണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.
പുസ്തകങ്ങളോടു മുഖംതിരിക്കുന്ന മോദി സര്‍ക്കാറിന്റെ നിലപാടിനെതിരെ ട്വിറ്ററില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്.
പുസ്തകങ്ങളുടെ 5% കസ്റ്റം ഡ്യൂട്ടി വിദ്യാഭ്യാസത്തിനു നേരെയുള്ള നികുതിയാണെന്നാണ് ഒരു വിമര്‍ശനം.
നാസികള്‍ പുസ്തകങ്ങളെ ഭയപ്പെട്ടിരുന്നു എന്ന കാര്യം ആര് ഓര്‍ക്കുന്നു. ഇത് ഫാസിസന്റെ സൂചനകളാണ്. മോദി സര്‍ക്കാര്‍ പുസ്തക വായനയെ നിരുത്സാഹപ്പെടുത്തുകയാണെന്നും വിമര്‍ശനമുയര്‍ന്നു.
ഇറക്കുമതി ചെയ്ത തോക്കുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴുവാക്കുകയും പുസ്തകങ്ങള്‍ക്ക് തീരുവ പ്രഖ്യാപിക്കുകയും ചെയ്ത നിലപാടിനെ വിമര്‍ശിച്ച് ബിജെപിയുടെ ‘ജയ് ശ്രീ റാം’ മുദ്രാവാക്യത്തെ ജയ് ശ്രീ ആം എന്നു തിരുത്തിയാണ് ഗണേഷന്‍ തിവാരിയുടെ ട്വീറ്റ്.
അതേസമയം 1975 ലെ കസ്റ്റംസ് താരിഫ് ആക്റ്റ് അനുസരിച്ച്, ‘അച്ചടിച്ച പുസ്തകങ്ങള്‍, ലഘുലേഖകള്‍, ലഘുലേഖകള്‍, ലഘുലേഖകള്‍, ലഘുലേഖകള്‍, നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍ എന്നിവക്ക് നിലവില്‍ തന്നെ 10 ശതമാനം കസ്റ്റംസ് തീരുവയുണ്ട്. എന്നാല്‍ പൊതുതാല്‍പര്യത്തിനായി സര്‍ക്കാര്‍ ഇതില്‍ പൂര്‍ണ്ണ ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനെ മറികടന്നാണ് ഇപ്പോള്‍ പുതിയ തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായിരുന്നു ഇന്ത്യ ആ സ്ഥാനം നഷ്ടമായ ഘട്ടത്തിലാണ് രണ്ടാം മോദി സര്‍ക്കാറിനായി ആദ്യ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ച നിര്‍മ്മല സീതാരാമന്‍ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളിള്‍ക്കാണ് ബജറ്റിലെ പ്രാഥമിക പരിഗണന നല്‍കിയത്. പെട്രോള്‍, ഡീസല്‍, സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇരുപത്തഞ്ചോളം പ്രധാന വസ്തുക്കള്‍ക്ക് ബജറ്റില്‍ വിലകൂടി.
വില കൂടുന്നവ
പെട്രോള്‍, ഡീസല്‍, സ്വര്‍ണ്ണം, ഡിജിറ്റല്‍ കാമറ, പി.വി.സി ഉല്‍പന്നങ്ങള്‍, ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍, വിനയല്‍ ഫ്‌ലോറിംഗ്, ടൈല്‍സ്
, മാര്‍ബിള്‍, മെറ്റല്‍ ഉല്‍പന്നങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, സി.സി.ടി.വി, ഓട്ടോ പാര്‍ട്‌സ്, സിഗരറ്റ്, സിന്തറ്റിക് റബ്ബര്‍, മൊബൈല്‍ ഫോണ്‍, വജ്രം…
വില കുറയുന്നവ
ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക് അപ്ലൈന്‍സസ്, ഡയാലിസര്‍ (സ്റ്റര്‍ലൈസ്ഡ്), നാഫ്ത, വൂള്‍ഫൈബര്‍