X

കുറ്റിപ്പുറം പാലത്തിന് താഴെ കുഴിബോംബുകള്‍ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപ്പുഴയുടെ തീരത്തായി കുഴിബോംബുകള്‍ കണ്ടെത്തി. സൈനിക ആവശ്യത്തിനു ഉപയോഗിക്കുന്ന
അഞ്ച് കുഴിബോംബുകളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് പാലത്തിന് താഴെ കുഴുബോംബുള്ളതായി കണ്ടെത്തിയത്.

തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ പൊലീസെത്തി പരിശോധന നടത്തുകായായിരുന്നു. ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന അഞ്ച് കുഴിബോംബുകളും സൈന്യത്തിന്റെതെന്ന് കരുതുന്ന തുണിസഞ്ചിയും പരിസരത്ത് നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു.

ചാക്കില്‍ കെട്ടിയ നിലയിലും പ്രദേശത്ത് പരന്ന് കിടക്കുന്ന നിലയിലുമായിരുന്നു ബോംബുകള്‍. തൃശൂര്‍ റേഞ്ച് ഐ.ജി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. സ്‌ഫോടനത്തിനുപയോഗിക്കുന്ന വസ്തുക്കളും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് കനത്ത പൊലീസ് കാവലേര്‍പ്പെടുത്തി. ബോംബുകള്‍ പാലത്തിനു മുകളിലൂടെ പോയ സൈനിക വാഹനത്തില്‍ നിന്നും വീണതാകാമെന്നാണ് കരുതുന്നത്. പൊലീസ് രഹസ്യന്വേഷണ വിഭാഗം എസ്.പി ശശികുമാര്‍, തിരൂര്‍ ഡി.വൈ.എസ്.പി ഉല്ലാസ് എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം ലഭിച്ച സ്‌ഫോടക വസ്തുക്കള്‍ മലപ്പുറം മേല്‍മുറിയിലെ എ.ആര്‍. ക്യാമ്പിലേക്ക് മാറ്റി.

chandrika: