ബാംഗളൂരു: മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി(ഇവിഎം) ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ തടയിടാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. തെരഞ്ഞെടുപ്പിനായി അയ്യായിരം പുതിയ ഇവിഎമ്മുകളാണ് ബാംഗളൂരുവില്‍ നിന്ന് എത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിനായി അയ്യായിരം വിവിപാറ്റ് ഘട്ടിപ്പിച്ചിട്ടുള്ള വോട്ടിംഗ് മെഷീനുകള്‍ എത്തിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയാല്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്താനാണ് വിവിപാറ്റ് ഘടിപ്പിക്കുന്നത്. ബാംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ് ഇവിഎം മെഷീനുകള്‍ കര്‍ണ്ണാടകയിലേക്കായി തയ്യാറാക്കുന്നത്.ആദ്യമായി ഉപയോഗിക്കുന്നവയാണ് മെഷീനുകളെന്നും ഇത് സംസ്ഥാനത്ത് വിവിധമണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പിനായി വിതരണം ചെയ്യുമെന്നും സഞ്ജീവ് കുമാര്‍ പറഞ്ഞു. ഇ.വി.എം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും പഴയ ഇ.വി.എമ്മില്‍ നിന്ന് പുതിയ മെഷീനുകള്‍ ഒട്ടും വ്യത്യസ്ഥമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് മേയ് 12നും വോട്ടെണ്ണല്‍ 15നും നടക്കും. ഒറ്റഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 17ന് വിജ്ഞാപനം, 25ന് സൂക്ഷ്മപരിശോധന, 27 വരെ പത്രിക പിന്‍വലിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ എല്ലാ ബൂത്തുകളിലും വി.വി പാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കുമെന്നും ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.