Categories: keralaNews

ഇ.പി.ജയരാജന്റെ മകന്റെ റീസോര്‍ട്ടില്‍ ഇ.ഡി റെയ്ഡ് :സി.പി.എം നേതാക്കള്‍ മൗനത്തില്‍

മുന്‍മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജന്റെ റീസോര്‍ട്ടില്‍ ഇ.ഡി റെയ്ഡ്. ഇപിയുടെ ഭാര്യക്കും മകനും ഉടമസ്ഥതയുള്ളതാണ് വൈദേകം റീസോര്‍ട്ട്. അനധികൃതസ്വത്ത് സമ്പാദനമെന്നാണ ്‌സി.പി.എമ്മിലെ ആരോപണം. റെയ്ഡില്‍ സി.പി.എം നേതാക്കള്‍ മൗനത്തിലാണ്.തര്‍ക്കംകാരണം ഇ.പി പാര്‍ട്ടിയുടെ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. അസുഖമാണെന്നാണ് ആദ്യം പറഞ്ഞതെങ്കിലും സ്വകാര്യപരിപാടികളില്‍ പങ്കെടുത്തിരുന്നു. പി.ജയരാജനാണ് വിഷയം കത്തിച്ചുനിര്‍ത്തിയത്. പാര്‍ട്ടിസംസ്ഥാനസമിതിയിലും വിഷയം ചര്‍ച്ചയായിരുന്നു. പി.ജയരാജനെ പാര്‍ട്ടിവേദികളില്‍നിന്ന് ഒഴിവാക്കാന്‍ ഇ.പിയും ശ്രമിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് പി.യുടെ മറുനീക്കം.
കേന്ദ്രത്തിലെ ബി.ജെ.പിക്ക് പിന്തുണയുള്ള സര്‍ക്കാര്‍ റെയ് ഡ് വിവാദമാക്കിനിര്‍ത്തുകയും തുടരുകയും ചെയ്താല്‍ സി.പി.എമ്മിന് ഇതൊരു വലിയ ക്ഷീണമാകും. അറസ്റ്റിനുള്ള സാധ്യതയും തളളിക്കളയാനാവില്ല.

Chandrika Web:
whatsapp
line