ന്യൂഡല്‍ഹി: ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 488 ആയി വര്‍ധിച്ചു. 17 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനല്‍ നിയമ പരിഷ്‌കരണ അഡ്വക്കസി ഗ്രൂപ്പായ പ്രോജക്റ്റ് 39 എയാണ് വധശിക്ഷയെക്കുറിച്ചുള്ള വാര്‍ഷിക സ്ഥിതിവിവരക്കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2016 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 2021 അവസാനം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്.
2021 ലെ കണക്കുകള്‍ പ്രകാരം 21ശതമാനം വര്‍ധനവാണുണ്ടായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ 2004 ലാണ് ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷക്ക് വിധിച്ചിരുന്നത്. അന്ന് 563 പേര്‍ക്കായിരുന്നു തൂക്കുകയര്‍ വിധിച്ചിരുന്നത്. അതിന് ശേഷം ഇത്രയും പേരെ ശിക്ഷിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം 2004 മുതല്‍ ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ കോവിഡ് മഹാമാരി കാരണം അപ്പീല്‍ കോടതികള്‍ പരിമിതമായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് വധശിക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് നല്‍കുന്ന മുന്‍ഗണനയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ലും 2021ലും അപ്പീല്‍ കോടതികളുടെ പ്രവര്‍ത്തനം വളരെ പരിമിതമായി മാത്രമാണ് നടന്നത്. അതുകൊണ്ട് തന്നെ വധശിക്ഷ വിധിക്കപ്പെട്ട മിക്ക തടവുകാര്‍ക്കും അപ്പീലുകള്‍ നല്‍കാന്‍ സാധിച്ചില്ല. അതുകൊണ്ട് വര്‍ഷാവസാനം വരെ ശിക്ഷയില്‍ മാറ്റമില്ലാതെ ഇവര്‍ ജയിലില്‍ കഴിയുകയാണ്.