X
    Categories: indiaNews

2021 ല്‍ മാത്രംക്രിസ്ത്യാനികള്‍ക്ക് നേരെ 486 ആക്രമണങ്ങള്‍;വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബി.ജെ.പി ഭരണത്തിനുകീഴില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. 486 അതിക്രമങ്ങള്‍ക്കാണ് 2021ല്‍ ഇന്ത്യയിലെ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ ഇരയായത്. 2020ല്‍ 279 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരുവര്‍ഷം കൊണ്ട് 75 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി ക്രിസ്ത്യന്‍ അവകാശ സംരക്ഷണ സംഘടനയായ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 2021ലാണ് ക്രിസ്ത്യാനികള്‍ക്കുനേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. ഇതില്‍തന്നെ സുപ്രധാന ആഘോഷമായ ക്രിസ്മസിനോടനുബന്ധിച്ചായിരുന്നു ഭീതിയുടെ മുള്‍മുനയിലാഴ്ത്തിയ സംഭവങ്ങളിലേറെയും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 104 അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. തൊട്ടുമുമ്പ് ഒക്ടോബറില്‍ മാത്രം 77 അക്രമസംഭവങ്ങള്‍ക്ക് രാജ്യത്തെ ക്രിസ്ത്യാനികള്‍ ഇരയായി. ഈവര്‍ഷം ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. 102 എണ്ണം.

Test User: