X
    Categories: GULFMore

48 വര്‍ഷത്തെ പാരമ്പര്യം: ശൈഖ് അബ്ദുല്ല അല്‍ഖാസിമി പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചു

ദുബൈ: യുഎഇയുടെ ബേക്കിംഗ് ചരിത്രത്തില്‍ 48 വര്‍ഷത്തിലധികം പാരമ്പര്യമുള്ള അല്‍ കാസറിന്റെ അഞ്ചു പുതിയ ഉല്‍പന്നങ്ങള്‍ ചെയര്‍മാനും ഷാര്‍ജ രാജകുടുംബാംഗവുമായ ശൈഖ് അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അവതരിപ്പിച്ചു. ഷാര്‍ജ സഫാരി മാളിലെ പാര്‍ട്ടി ഹാളില്‍ ഒരുക്കിയ ചടങ്ങില്‍ ചോക്കലേറ്റ്, വാനില, സ്‌ട്രോബെറി, പൈനാപ്ള്‍, ഡേറ്റ്‌സ് എന്നീ വ്യത്യസ്ത രുചികളിലുള്ള ഉല്‍പന്നങ്ങളാണ് പുറത്തിറക്കിയത്.

യുഎഇയുടെ ബേക്കിംങ് മേഖലയില്‍ അല്‍ കാസര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നും ഇത്രയും കാലം ജനങ്ങള്‍ അല്‍ കാസറില്‍ അര്‍പ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും സ്‌നേഹ സമ്മാനമായി തങ്ങള്‍ പുതിയ ഉല്‍പന്നങ്ങളുമായി എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

1975ല്‍ ഏതാനും ദക്ഷിണേന്ത്യന്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 400നു മുകളില്‍ ജീവനക്കാരും, 90ന് മുകളില്‍ വാഹനങ്ങളുമായി യുഎഇയിലെ ഏറ്റവും വലിയ ബേക്കറി ശൃംഖലയായി വളര്‍ന്നു കഴിഞ്ഞു. 4,000ത്തിലേറെ ഉപഭോക്താക്കള്‍ അല്‍കാസറിനുണ്ട്.

ശൈഖ് അബ്ദുല്ല അല്‍ ഖാസിമിയുടെ മക്കളായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, ശൈഖ് സഖര്‍ ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, അല്‍കാസര്‍ സ്ഥാപകരിലൊരാളായ കെ.വി മോഹനന്‍, മറ്റു സാരഥികളായ ബാബുരാജ് കോട്ടുങ്ങല്‍, ബിജു.എസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. സേവന മിഷകവിന് ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. ആര്‍ജെയും നടനുമായ മിഥുന്‍ രമേശ് അവതാരകനായിരുന്നു. തുടര്‍ന്ന്, ഗാനമേളയും മറ്റു പരിപാടികളും അരങ്ങേറി.

webdesk14: