X
    Categories: CultureMoreViews

കാലവര്‍ഷം: രാജ്യത്ത് ജീവന്‍ നഷ്ടമായത് 465 പേര്‍ക്ക്

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയില്‍ രാജ്യത്ത് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങില്‍ ജീവന്‍ നഷ്ടമായത് 465 പേര്‍ക്ക്. ആഭ്യന്തരമന്ത്രാലയത്തിലെ ദേശീയ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്രയില്‍ 138 പേരാണ് മരിച്ചത്. കേരളമാണ് രണ്ടാംസ്ഥാനത്ത്. കേരളത്തില്‍ 125 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ബംഗാള്‍ 116, ഗുജറാത്ത് 52, അസം 34 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്. മഹാരാഷ്ട്രയിലെ 26 ജില്ലകളിലും ബംഗാളിലെ 22 ജില്ലകളിലും കേരളത്തിലെ മുഴുവന്‍ ജില്ലകളിലും അസമിലെ 21 ജില്ലകളിലും ഗുജറാത്തിലെ 10 ജില്ലകളിലും കനത്ത മഴയെ തുടര്‍ന്ന് പ്രളയക്കെടുതി നേരിടുന്നതായാണ് വിവരം.

ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അസമില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്‍.ഇ.ആര്‍.സി അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: