പറ്റ്‌ന: 1989 ലെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്തത് 67,163 കേസുകള്‍. കെട്ടിക്കിടക്കുന്ന 39,730 കേസുകള്‍ കൂടി ചേര്‍ത്താല്‍ 1,06,893 കേസുകളാണ് ഇത്തരത്തിലുള്ളതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ച എസ്‌സി/എസ്ടി ആക്ട് കേസുകളുടെ അവലോകന യോഗത്തില്‍ വെളിപ്പെടുത്തി.
ഇതില്‍ 44,986 കേസുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 872 കേസുകളില്‍ മാത്രമാണ് കോടതികള്‍ വിധി പ്രസ്താവിച്ചത്. ബിഹാര്‍ പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2020ല്‍ 7,574 കേസുകളും 2018ല്‍ 7,125 കേസുകളും 2017ല്‍ 6,826 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011 ജനുവരി മുതല്‍ നവംബര്‍ 2021 വരെയുള്ള 44,150 കേസില്‍ 872 കേസുകളില്‍ മാത്രമാണ് വിധി വന്നത്.