കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 486 സായുധ സേനംഗങ്ങള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. കേന്ദ്ര സായുധ പൊലീസ് സേനകളായ സി.ആര്.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്.
135 പേര് 2022ലും 157 പേര് 2021ലും 144 പേര് 2020ലും ആത്മഹത്യാ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.