കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിച്ച 407 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ബെല്‍റ്റിന്റെ ബക്കിളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 20 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
തൃശൂര്‍ സ്വദേശി നിഷാദിനെ ആണ് കസ്റ്റംസ് ഇന്റലിജന്‍സ് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും സ്വര്‍ണത്തിന്റെ ബെല്‍റ്റ് ബക്കിളും ക്രൂഡ് ചെയിനും കസ്റ്റംസ് കണ്ടെടുത്തു.
ബെല്‍റ്റിന്റെ യഥാര്‍ത്ഥ ബക്കിള് നീക്കം ചെയ്തശേഷം സ്വര്‍ണ ബക്കിള് പിടിപ്പിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാനായി ഇതുനു മുകളില്‍ കറുത്ത നിറവും പൂശിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ ബക്കിള് കണ്ടെത്തിയത്.