ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്
മലബാറിന്റെ അലീഗഡായ ഫാറൂഖ് കോളജിന് അവകാശപ്പെട്ട വഖഫ് ഭൂമി കൊള്ളക്ക് പിണറായി സര്‍ക്കാര്‍ കാര്‍മ്മികത്വം. 1950 ല്‍ ഇടപ്പള്ളി സബ്ബ് റജിസ്റ്റാര്‍ ഓഫീസില്‍ മുഹമ്മദ് സാദിഖ് സേട്ട് ഫാറൂഖ് കോളജിന് മതപരവും, വിദ്യഭ്യാസപരവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വഖഫ് ചെയ്ത എറണാകുളം ചെറായി ബീച്ചിലെ 404.76 ഏക്കര്‍ ഭൂമി കയ്യേറി അന്യകൈവശം വെക്കുന്നവര്‍ക്ക് നികുതി അടക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയത് ഗുരുതരം.
2019 മെയ് 20 ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് തിരിച്ച് പിടിക്കാന്‍ ഉത്തരവായതും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതുമായ ഭൂമിയിലാണ് കഴിഞ്ഞ ജൂലൈ 20ന് റവന്യൂ മന്ത്രിയും, വഖഫ് മന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗത്തില്‍ വെച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അന്യര്‍ക്ക് നികുതി അടക്കുന്നതിന് അനുവാദം നല്‍കിയത്. ജഡ്ജി എം.എ.നിസാറിന്റെ 15 മത്തെ റിപ്പോര്‍ട്ട് പ്രകാരം തീര്‍ത്തും ഫാറൂഖ് കോളജിന് അവകാശപ്പെട്ട വഖഫ് ഭൂമിയാണിത്.
2009 ജൂണില്‍ കേരള സര്‍ക്കാര്‍ അംഗീകരിക്കുകയും നേരത്തെ പറവൂര്‍ സബ്‌കോടതിയിലെ 0553/671 കേരള ഹൈക്കോടതിയിലെ അട600/71 നമ്പര്‍ കേസ്സുകളില്‍ വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്ത ഭൂമിയിലാണ് ക്ലബ് മഹീന്ദ്ര പോലോത്തെ വന്‍ കുത്തകകളായ റിസോര്‍ട്ടുകള്‍ക്ക് ഉള്‍പ്പെടെ നികുതി അടക്കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്. ഫാറൂഖ് കോളജ് സെക്രട്ടറി കൂടിയായ കെ.സി ഹസ്സന്‍ കുട്ടി ഹാജി നേരത്തെ നികുതി കെട്ടിയിരുന്നതും കേരള വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിക്ക് അന്യര്‍ക്ക് നികുതി അടക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് വഖഫ് നിയമനങ്ങള്‍ക്ക് വിരുദ്ധവും വിജിലന്‍സ് കേസിന് വഴിവെക്കുന്നതുമാണ്. വഖഫ് മന്ത്രി സ്ഥാനമേറ്റെടുത്ത നാളുകളില്‍ കേരളമൊട്ടാകെ സഞ്ചരിച്ചു അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ ഉടനടി തിരിച്ച് പിടിക്കുമെന്ന് വീമ്പ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമാണ് വഖഫ് ബോര്‍ഡിന്റെ നിയമന അധികാരം കവര്‍ന്ന് പി.എസ്.സിക്ക് വിട്ടത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അതില്‍ നിന്ന് പിന്‍മാറിയെങ്കിലും ചുളുവില്‍ കുത്തക കോര്‍പ്പറേറ്റ് ഭീമന് 404.76 ഏക്കര്‍ ഭൂമി മറിച്ചു നല്‍കാന്‍ ഒത്തുകളിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ സ്ഥാനമേറ്റ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഒരു സെന്റ് അന്യാധീനപ്പെട്ട വഖഫ് ഭൂമി പോലും തിരിച്ച് പിടിച്ചിട്ടില്ല. കോടികള്‍ വില വരുന്ന വഖഫ് ഭൂമി കുത്തകകള്‍ക്ക് സ്വന്തമാക്കാന്‍ അവസരമുണ്ടാക്കി കൊടുത്ത് സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് പക്ഷം പിടിക്കുകയുമാണ്.
പ്രസ്തുത നടപടി അന്യ കൈവശം വെക്കുന്നവരെ ഒഴിപ്പിക്കല്‍ കേസുകളില്‍ വഖഫ് ബോര്‍ഡിലെ ചിലര്‍ സഹായിക്കുന്നതായും സംശയമുണ്ട്. വഖഫ് ഭൂമിയില്‍ സ്വകാര്യ കുത്തകയില്‍ നിന്ന് നികുതി സ്വീകരിക്കാനുളള തീരുമാനം റദ്ദ് ചെയ്യുവാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് വഖഫ് ബോര്‍ഡ് മെമ്പര്‍മാരായ എം.സി.മായിന്‍ഹാജി, പി.ഉബൈദുള്ള എം.എല്‍.എ, അഡ്വ.പി.വി.സൈനുദ്ധീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.