പോര്‍ച്ചുഗല്‍ തീരത്ത് അറ്റലാന്റിക്ക് സമുദ്രത്തില്‍ കത്തിയമരുകയാണ് 4,000 ആഡംബര കാറുകള്‍.ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലാണ് കത്തിയമരുന്നത്.
ജര്‍മനിയില്‍ നിന്ന് യുഎസിലേക്ക് തിരിച്ച കപ്പലില്‍ ബുധാനാഴാചയാണ് തീ പടര്‍ന്നത്.പോര്‍ഷെ, ഓഡി, ബെന്റ്‌ലി, ലംബോര്‍ഗിനി എന്നിവ ഉള്‍പ്പെടെ നാലായിരത്തോളം വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.
സാധാരണ രീതിയിലുള്ള അഗ്‌നിശമന സംവിധാനങ്ങള്‍ ഇവിടെ പ്രായോഗികമല്ലെന്നു വിദഗ്ധര്‍ പറഞ്ഞു.കപ്പലിന്റെ ഇന്ധന ടാങ്ക് വരെ തീ എത്തി എന്നാണ് സൂചന.ഇനിയും നിയന്ത്രിക്കാനയിലെങ്കില്‍ കപ്പല്‍ പൂര്‍ണ്ണമായും കത്തിയമരും.തീപടര്‍ന്ന ഉടനെ കപ്പിലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു.എന്നാല്‍ ഇതുവരെ തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.