X

ഗുജറാത്തില്‍ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതകം ചോര്‍ന്ന് 4 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഗുജറാത്ത്: ബറൂച്ച് ജില്ലയിലെ ദഹേജിലെ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) പ്രൊഡക്ഷന്‍ യൂണിറ്റിലെ പൈപ്പില്‍ നിന്ന് വിഷവാതകം ചോര്‍ന്നായിരുന്നു അപകടം.

നാല് തൊഴിലാളികളെയും ബറൂച്ചിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേര്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയും ഒരാള്‍ പുലര്‍ച്ചെ 6 മണിയോടെയും മരണപ്പെടുകയായിരുന്നുവെന്ന് ദഹേജ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിഎം പാട്ടിദാര്‍ പറഞ്ഞു.നാല് തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

webdesk18: