ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാള്‍ വെള്ളിയാഴ്ച രാത്രി തന്നെ കൊല്ലപ്പെട്ടിരുന്നു.
ഷോപിയാന്‍ ജില്ലയിലെ കിലൂറയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.