X

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു. ബീഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. മധുസൂദന്‍ സഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സഹ്നി, വീര്‍ കുമാര്‍ സഹ്നി എന്നിവരാണ് മരിച്ചത്.

മധുപന്‍കാന്തിഗ്രാമത്തില്‍ പുതുതായി നിര്‍മിച്ച മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരാള്‍ അകത്തേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ശ്വാസതടസം നേരിടുകയും മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കുടുംബത്തിലെ ബാക്കി മൂന്ന് പേര്‍ ഇയാളെ രക്ഷിക്കാനായി ഇറങ്ങുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു.മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം സഹായം നല്‍കും.

Test User: