X

മന്ത്രിയുടെ ഓഫീസില്‍ ശുചിമുറി നിര്‍മിക്കാന്‍ 4 ലക്ഷം രൂപ

മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിൽ ശുചിമുറി പണിയാൻ 4 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ആയി. കഴിഞ്ഞ ഡിസംബർ 21 നാണ് ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് ഇറക്കിയിരിക്കുന്നത്.നിലവിൽ മത്സ്യബന്ധന- സാംസ്കാരിക- യുവജനക്ഷേമ വകുപ്പുകളുടെ ചുമതലയാണ് മന്ത്രി സജി ചെറിയാനുള്ളത്.

ലൈഫ് മിഷൻ പദ്ധതി വഴി പരമാവധി നാല് ലക്ഷം രൂപ മാത്രം നൽകി കൊണ്ടിരിക്കുമ്പോഴാണ് കേവലം ശുചിമുറിക്ക് വേണ്ടി ഖജനാവിൽനിന്ന് ഇത്രമേൽ പണം മുടക്കുന്നത്.
അതേസമയം കോടികൾ ചിലവഴിച്ച് പുതുതായി ഒരു മന്ത്രിമന്ദിരം പണിയാനും സർക്കാർ ആലോചിക്കുന്നുണ്ട്.

Test User: