ഗുജാറത്തിലെ രാജ്‌കോട്ടില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.3 തീവ്രത രേഖപ്പെടുത്തി. ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.
രാജ്‌കോട്ടിന് വടക്കു-പടിഞ്ഞാറായി 270 കിലോമീറ്റര്‍ അകലെ ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.