X

ഇത്തവണ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതുന്നത് 4.27 ലക്ഷം പേർ; പ്ലസ്​ ടുവിന്​ 4,44,097 പേരും

മാർച്ച്​ നാ​ലി​ന്​ ആ​രം​ഭി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​താ​ൻ 4,27,105 പേ​ർ. മാ​ർ​ച്ച്​ ഒ​ന്നി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ 4,15,044 പേ​രും ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ 4,44,097 പേ​രും എ​ഴു​തും. 27,770 പേ​ർ ഒ​ന്നാം വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക്കും 29,337 പേ​ർ ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​ക്കും ഹാ​ജ​രാ​കും.
2971 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ന​ട​ക്കു​ക. 2017 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ. വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക്ക്​ 389 കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​പ​രീ​ക്ഷ​ക​ൾ കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ലെ വി​വി​ധ സെ​ന്റ​റു​ക​ളി​ൽ ന​ട​ക്കു​ന്നു​ണ്ട്. വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ മാ​ത്ര​മേ സെ​ന്റ​റു​ക​ൾ ഉ​ള്ളൂ.
എ​സ്.​എ​സ്.​എ​ൽ.​സി​യി​ൽ കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്​ മ​ല​പ്പു​റം എ​ട​രി​ക്കോ​ട്​ പി.​കെ.​എം.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ്​; 2085 പേ​ർ. ഏ​റ്റ​വും കു​റ​വ്​ പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ മൂ​വാ​റ്റു​പു​ഴ ശി​വ​ൻ​കു​ന്ന്​ ഗ​വ.​എ​ച്ച്.​എ​സ്.​എ​സ്, മൂ​വാ​റ്റു​പു​ഴ എ​ൻ.​എ​സ്.​എ​സ്.​എ​ച്ച്.​എ​സ്, തി​രു​വ​ല്ല കു​റ്റൂ​ർ ഗ​വ. എ​ച്ച്.​എ​സ്, ഹ​സ​ൻ​ഹാ​ജി ഫൗ​ണ്ടേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ച്ച്.​എ​സ്, ഇ​ട​നാ​ട്​ എ​ൻ.​എ​സ്.​എ​സ്​ എ​ച്ച്.​എ​സ്​ എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണ്​; ഒ​രു കു​ട്ടി വീ​തം.

webdesk14: