വിലക്കയറ്റം എത്രത്തോളം എന്ന് നിശ്ചയമുണ്ടോ? പലതും പലതാണ് പറയുക. ഇന്നത്തെ ഗോതമ്പ് കിലോക്ക് വില 26-27 രൂപയാണ്. വില വ്യത്യാസം ബ്രാന്‍ഡഡിന് 64 രൂപയും. എന്നാല്‍ 35 വര്‍ഷം മുമ്പത്തെ ഒരു കിലോ ഗോതമ്പിന്റെ വില ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. അന്നത്തെ വില 1.64 രൂപ! പര്‍വീണ്‍ പസ്വാനാണ് ബില്ല് സഹിതം സമൂഹമാധ്യമം വഴി പങ്കുവെച്ചത്. എഫ്.സി.ഐ ക്ക് വിറ്റ ഉല്‍പന്നങ്ങളുടെ ബില്ലാണ് പോസ്റ്റ് ചെയ്തത്. പാസ്വാന്റെ മുത്തച്ഛനാണ് രേഖകള്‍ ഇങ്ങനെ സൂക്ഷിച്ചത്. ജെ.ഫോം രോഖയാണ് പോസ്റ്റ് ചെയ്തത്.