കെ. പി ജലീല്‍
ഇ.പി ജയരാജനെതിരായ അഴിമതിയാരോപണം ചര്‍ച്ചചെയ്യാന്‍ പി.ബി. ഒരുങ്ങുമ്പോള്‍ തലയുരുളാനിരിക്കുന്നത് ഇ.പിയുടെ മാത്രമോ എന്ന ചോദ്യമാണുയരുന്നത്. പി.ബിയില്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തണുപ്പെങ്ങനെയുണ്ട് എന്ന് പറഞ്ഞ ശ്രദ്ധതിരിച്ചുവിട്ടപ്പോള്‍ അതല്ല പി.ബിയുടെ നിലപാടെന്നാണ് അറിയുന്നത.് സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇക്കാര്യത്തില്‍ പ്രത്യേകതാല്‍പര്യമുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലെ കേന്ദ്രകമ്മിറ്റി അംഗത്തിനെതിരായ ആരോപണത്തെ കാലാവസ്ഥയെക്കുറിച്ച് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ലെന്ന് യെച്ചൂരിക്കറിയാം. വിഷയം യെച്ചൂരിയോ അദ്ദേഹത്തിന്റെ അടുപ്പക്കാരിലൊരാളോ യോഗത്തില്‍ ഉന്നയിക്കാനാണ ്‌സാധ്യത.
ഇ.പിയുടെ കാര്യത്തില്‍ പി.ജയരാജന്റെ ആരോപണത്തിന ്പിന്നില്‍ ഗോവിന്ദനുമുണ്ടെന്നാണ ്കണ്ണൂരിലെ പാട്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ പിണറായിയും ഗോവിന്ദനും വിഷയത്തില്‍ രണ്ടുതട്ടിലാകാനാണ ്‌സാധ്യത. ഗോവിന്ദനെ സംസ്ഥാനസെക്രട്ടറിയാക്കിയതിനാലാണ് ഇ.പി ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് വിട്ടുനിന്നത് എന്നതാണ് നേരത്തെ അറിഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ വ്യക്തമാകുന്നത് റീസോര്‍ട്ട് വിഷയത്തിലാണെന്നാണ്. 2014ല്‍ തുടങ്ങിയ റീസോര്‍ട്ട് നിര്‍മാണത്തിനായി കുന്നിടിച്ചതിനെതിരെ അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നതാണ്. അന്ന ്പക്ഷേ പിണറായിയും കൂട്ടരും കണ്ടില്ലെന്ന ്‌നടിച്ചു.
അന്തരിച്ച കാടിയേരിക്കും ഇതറിയാമായിരുന്നു.അതാണിപ്പോള്‍ പി.ജയരാജന്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ നയമനുസരിച്ച് ഒരംഗത്തിനെതിരെ ആരോപണമുയര്‍ന്നാലുടന്‍ ആ ഘടകം യോഗം ചേര്‍ന്ന് അന്വേഷണം പ്രഖ്യാപിക്കുകയും തീരും വരെ മാറ്റിനിര്‍ത്തുകയും വേണം. അഴിമതിയും പരിസ്ഥിതി നാശവുമാണ ്ഇവിടെ എന്നതിനാല്‍ ഇത് സി.പി.എമ്മിന്റെ ആണിക്കടിക്കുന്നതാണ്. ഇതിനെതിരായാണ് എല്ലാകാലത്തും സി.പി.എം പ്രമേയങ്ങള്‍ പാസാക്കിയിട്ടുള്ളതും പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുള്ളതും.
സംസ്ഥാനസമിതിയോഗം വെള്ളിയാഴ്ച ചേരാനിരിക്കെ പി.ബിയുടെ തീരുമാനം നിര്‍ണായകമാകും. അതുവരെ ആരോപണം ഉന്നയിക്കരുതെന്നാണ ്എല്ലാവരോടും പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും ഭംഗ്യന്തരേണ വിഷയം മാധ്യമങ്ങളുടെ മുന്നില്‍ കത്തിച്ചുനിര്‍ത്തുകയാണ് പി.ജയരാജന്‍ ചെയ്യുന്നത്. ഫലത്തില്‍ പിണറായിയെ തന്നെയാണ് പി. ഉന്നംവെക്കുന്നത്. തന്നെ കൊലപാതകങ്ങളുടെ പേരില്‍ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് തെറിപ്പിക്കുകയും സെക്രട്ടറിയേറ്റില്‍ ഇടംതരാതിരിക്കുകയും ചെയ്തതാണ് പി.യെ പകക്ക് കാരണമാക്കിയത്. ഇതിന്റെ ഫലം കണ്ണൂരിലെ പാര്‍ട്ടിയിലെ തുടരന്‍ ഗ്രൂപ്പിസമാകുമെന്നുറപ്പാണ്. അപ്പോള്‍ ആരുടെയൊക്കെ തലകളാണുരുളാന്‍ പോകുന്നത് കാത്തിരുന്ന ്കാണുകയേ നിര്‍വാഹമുള്ളൂ.