സുപ്രീം കോടതിയുടെ ചരിത്രത്തില്‍ സമ്പൂര്‍ണ വനിത ബെഞ്ച് രൂപീകരിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ മൂന്നാം വട്ടമാണ് വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് കേസുകള്‍ കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് പതിനൊന്നാം നമ്പര്‍ കോടതി മുറിയില്‍ കേസുകള്‍ കേട്ടത്.
പത്ത് ട്രാന്‍സ്ഫര്‍ ഹരജികളും പത്ത് ജാമ്യ ഹരജികളും ഉള്‍പ്പടെ മുപ്പത്തി രണ്ട് ഹര്‍ജികളാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേട്ടത്. ഇതില്‍ ഒന്‍പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും ഉള്‍പ്പെടും.