X
    Categories: indiaNews

ഹജ്ജ് അപേക്ഷക്കുള്ള 300 രൂപയുടെ ഫീസ് നിര്ത്തലാക്കി.

ഹജ്ജ് അപേക്ഷക്കുള്ള 300 രൂപയുടെ ഫീസ് നിര്ത്തലാക്കി. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റിലൂടെ പുറപ്പെടാനാകും. സര്‍ക്കാര് ക്വാട്ട 80 ശതമാനമാക്ക. വി.ഐ.പി ക്വാട്ട ഇനിയില്ല. ദിര്‍ഹം സ്വയം മാറ്റി സൂക്ഷിക്കാനും ബാഗും വസ്ത്രവും സ്വയം വാങ്ങാനും പുതുക്കിയ ഉത്തരവിലുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടിയാണ് വിവരം പ്രഖ്യാപിച്ചത്. ഇതടക്കം ഹജ്ജ് നയം പുതുക്കിയതായി അറിയിച്ചു.

ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം 10 ല്‍നിന്ന് 25 ആക്കിയതോടെയാണിത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്ന് പുതിയ നയത്തിന് അംഗീകാരം നല്‍കിയത്. നിലവില്‍ 70 ശതമാനമായിരുന്നു സര്‍ക്കാര്‍ ക്വാട്ട. ഇത് 10 ശതമാനം കൂട്ടി. സ്വകാര്യ ക്വാട്ട 20 ആയി കുറച്ചു. ജൂണ്‍ 26നാണ് ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്.

Chandrika Web: