നേപ്പാളില്‍ വന്‍ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണു. വിമാനം പൂര്‍ണമായി കത്തിനശിച്ചു. പറന്നുയരാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. 30 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
നേപ്പാളില്‍ വിമാനാപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ മേയില്‍ 22 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനങ്ങള്‍ ഏത് രാജ്യത്തിന്റേതായാലും ്പകടം പതിവാണിവിടെ. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 30 വിമാനാപകടങ്ങള്‍ നടന്നിട്ടുണ്ട്. പൊഖാര അപകടത്തില്‍ 22 പേരുടെ മൃതദേഹം കണ്ടെടുത്തു. ആരും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണത്തിന് സമിതി രൂപീകരിച്ചിട്ടുണ്ട്. 9 എന്‍ എഎന്‍സി എടിആര്‍ 72 എന്ന വിമാനമാണ ്തകര്‍ന്നുവീണത്. കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നയുടനെയാണ് ദുരന്തം.