അഞ്ചുദിവസത്തിനിടെ രണ്ട് യുവതികള്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ വ്യക്തമാകുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ച. കോട്ടയത്ത് ഹോട്ടലില്‍നിന്ന് കുഴിമന്തി വാങ്ങിക്കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തെതുടര്‍ന്ന് വ്യാപരപരിശോധന നടത്തുമെന്ന ്‌സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും യാതൊന്നും ഫലപ്രദമായി നടന്നില്ലെന്നാണ ്ഇന്ന ്കാസര്‍കോട്ട് നടന്ന മരണംതെളിയിക്കുന്നത.് ഇന്നു രാവിലെയാണ് കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി മരണമടയുന്നത്. അതും ഹോട്ടലിലെ കുഴിമന്തി കഴിച്ചാണ്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കടകളില്‍ പരിശോധന നടത്തിയ കണക്കുകള്‍ മന്ത്രി വീണജോര്‍ജ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കാസര്‍കോട് അടുക്കത്ത് ബയിലെ ഹോട്ടലില്‍നിന്നാണ ്അഞ്ജുശ്രീ കുഴിമന്തികഴിച്ചത്. ഇവിടെ ഇതുവരെയും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നില്ല. സംസ്ഥാനത്ത് 465 ഹോട്ടലുകളില്‍ പരിശോധന നടത്തി 19 ഹോട്ടലുകള്‍ പൂട്ടിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കേടായതും വിഷം നിറഞ്ഞതുമായ ഭക്ഷണസാധനങ്ങള്‍ ഇപ്പോഴും വില്‍ക്കുന്നുവെന്നാണ ്മരണങ്ങള്‍ തെളിയിക്കുന്നത്.
കോട്ടയത്ത് നഴ്‌സ് കോട്ടയം മെഡിക്കല്‍ കോളജിലെ 33കാരിയായ രശ്മിയാണ ്മരിച്ചത്. കാസര്‍കോട്ട് മരിച്ചത് 19കാരിയും. ഇത് തെളിയിക്കുന്നത് കടുത്ത വിഷബാധയാണ് ഉണ്ടായതെന്നാണ്. ആരോഗ്യദൃഢഗാത്രരായ യുവതികളായിരുന്നു ഇരുവരും. എന്നിട്ടും മരണം സംഭവിച്ചതിന് കാരണം വിഷബാധയുടെ കാഠിന്യം തന്നെയാണ്. കെമിക്കല്‍ വസ്തുക്കളാണ ്ഇതിന് കാരണമാകുന്നതെന്നാണ ്ആരോഗ്യവിദഗ്ധരുടെ പക്ഷം. തണുത്ത ഫ്രിഡ്ജില്‍ വെച്ച ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി നല്‍കുമ്പോള്‍ വിഷം പതിന്മടങ്ങാകുന്നു. ഇതുകൂടാതെ പാചകത്തിന് ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ ചേര്‍ത്ത എണ്ണയും വലിയ അപകടം ക്ഷണിച്ചുവരുത്തുന്നു. ഒരിക്കല്‍ ചൂടാക്കിയ ഭക്ഷണം വീണ്ടും തണുത്ത ശേഷം ചൂടാക്കുമ്പോള്‍ ബാക്ടീരിയയും വിഷവും വര്‍ധിക്കുകയാണ്. ചിക്കന്‍ പലപ്പോഴും കേടായതും ഉപയോഗിക്കുന്നുണ്ട്. നല്ല ശുദ്ധമായ എണ്ണയുടെ ഉപയോഗം കേരളത്തില്‍ ചുരുക്കം ഹോട്ടലിലേ ഉള്ളൂ. വെളിച്ചെണ്ണക്ക് പകരം കെമിക്കല്‍ ചേര്‍ത്ത എണ്ണ കൂടുതല്‍ കാലം നില്‍ക്കുകയും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യുന്നത് വഴി ഹോട്ടലുകള്‍ ഇതാണ ്‌ലാഭകരമായി കാണുന്നത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ പരിശോധനകളില്ലാത്തതാണ് ഇതിന് കാരണം. ഹോട്ടലുകളില്‍ മാത്രമല്ല റോഡരികിലെ കടകളിലും എണ്ണക്കടികള്‍ക്ക് ഉപയോഗിക്കുന്നതും ഈ പെട്രോളിയം കലര്‍ത്തിയ എണ്ണയാണെന്ന് പരാതിയുണ്ട്. പാരാഫിന്‍ മിനറല്‍ ഓയില്‍ എത്രഉപയോഗിച്ചാലും പാത്രത്തില്‍ കുറവ ്കാണിക്കില്ല. പെട്രോളിയത്തിന്റെ ബാക്കിയായ മണ്ണെണ്ണക്ക് പകരം ഉപയോഗിക്കുന്ന എണ്ണയാണിത്. മണ്ണെണ്ണയുടെ മണമില്ലെന്ന് മാത്രം. സാധാരണപരിശോധനകള്‍ക്കപ്പുറം എന്തെങ്കിലും മരണംസംഭവിക്കുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ പരിശോധനക്ക് മുതിരുന്നത്. മുമ്പ് ഷവര്‍മ കഴിച്ചാണ് ആളുകള്‍ മരിച്ചതെങ്കില്‍ ഷവര്‍മക്ക് പകരം അതേ വിഷമുള്ള ചിക്കന്‍ കുഴിമന്തിയിലാണ് ഉപയോഗിക്കപ്പെടുന്നത്. വ്യാപകമായി അറബിഭക്ഷ്യവിഭവങ്ങള്‍ വാങ്ങിക്കഴിക്കുന്ന ശീലം മലയാളികള്‍ പടരുന്നതിനെതിരെ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണ ്പരാതി. അറബിനാടുകളിലെ പോലെ വലിയ ഭക്ഷ്യസുരക്ഷാസംവിധാനങ്ങള്‍ ഇന്ത്യയിലില്ലെന്നത് മരണത്തിന് കാരണമാണ്. മരണമില്ലെങ്കിലും ആരോഗ്യമുള്ളവരില്‍പോലും ദീര്‍ഘകാലത്തേക്ക് ആരോഗ്യപ്ര ശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇത്തരം കേടായ ഭക്ഷണങ്ങള്‍. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം പടിപടിയായി കുറഞ്ഞുവരുന്നതാണ ്ഇതിന്റെ ഫലം. കേരളത്തില്‍ അടുത്ത കാലത്തായി ഹൃദ്രോഗത്തിന് പുറമെ വൃക്ക രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന് കാരണവും ഇതാണ്. കരള്‍രോഗവും വര്‍ധിച്ചുവരുന്നു. 2015ല്‍ നടത്തിയ പഠനത്തില്‍ 735 പേരില്‍ നടത്തിയ പരിശോധനയില്‍ 20 ശതമാനം പേര്‍ക്ക് വൃക്കരോഗം ബാധിച്ചതായി കണ്ടെത്തയിരുന്ു. നഗരങ്ങളെപോലെ ഗ്രാമീണരിലും രോഗം വ്യാപകമാകുന്നുവെന്നതും ഞെട്ടിക്കുന്നതാണ്. നാട്ടിന്‍പുറങ്ങളില്‍പോലും തട്ടുകളും കുഴിമന്തിക്കടകളും വ്യാപകമായതാണ് ഇതിന് കാരണമെന്ന് പ്രമുഖ പ്രകൃതിജീവനവിദഗ്ധന്‍ ഡോ.എസ് സലിംമാസ്റ്റര്‍ ചന്ദ്രിക ഓണ്‍ലൈനിനോട് പറഞ്ഞു.