X

കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍

ഇംഗ്ലണ്ടിലെ എസെക്‌സില്‍ 39 മൃതദേഹങ്ങളുമായി എത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ബള്‍ഗേറിയയില്‍നിന്നുമെത്തിയ എന്ന് കരുതുന്ന ലോറിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ലണ്ടനിലെ ഒരു വ്യവസായ പാര്‍ക്കില്‍ നി്ന്നാണ് ലോറി കണ്ടെടുത്തത്. മരിച്ചവരില്‍ ഒരു കൗമാരക്കാരനും മറ്റുള്ളവരെല്ലാം മുതിര്‍ന്നവരുമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കണ്ടെയ്‌നറിനുള്ളില്‍ മൃതദേഹം കണ്ടെടുക്കുന്നത്.

Test User: