ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വൃദ്ധസദനങ്ങള്‍ക്കായി അടല്‍ വയോ അഭ്യുദയ് യോജന പദ്ധതി പ്രകാരം 534 വൃദ്ധസദനങ്ങള്‍ പരിപാലിക്കുന്നതിനായി എന്‍ജിഒകള്‍ക്ക് സഹായധനം നല്‍കിയതായി സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൂമിക്. മുസ്്‌ലിം ലീഗ് രാജ്യസഭാംഗം പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് കീഴില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിച്ച വൃദ്ധസദനങ്ങള്‍ ഉള്ളത് ഒഡീഷയിലാണ് (85). തമിഴ്‌നാട് (65), ആന്ധ്രാപ്രദേശ് (64), കര്‍ണാടക (40), ജാര്‍ഖണ്ഡ് (40), അസം (39) ഉത്തര്‍പ്രദേശ് (35) മണിപ്പൂര്‍. (31), പശ്ചിമ ബംഗാള്‍ (28) എന്നിങ്ങനെയാണ്. പദ്ധതിയില്‍ ഇരുപത് വൃദ്ധ സദനങ്ങള്‍ക്ക് മാത്രം ഫണ്ട് അനുവദിക്കപ്പെട്ട 18 സംസ്ഥാങ്ങളുണ്ട്.
വൃദ്ധ സദനങ്ങള്‍ക്കുള്ള സി.എസ്.ആര്‍ വിവരങ്ങള്‍ മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്ന് മന്ത്രി മറുപടി നല്‍കി. രാജ്യത്തെ വയോജനങ്ങള്‍ക്കുള്ള ചെലവ് സര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്ന് അബ്ദുള്‍ വഹാബ് എംപി ആവശ്യപ്പെട്ടു. വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.